Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : QR Codes

ക്യൂ​ആ​ർ കോ​ഡു​ള്ള യൂ​ണി​ഫോം ഏ​ർ​പ്പെ​ടു​ത്താ​ൻ ഐ​ആ​ർ​സി​ടിസി

പ​​​ര​​​വൂ​​​ർ: ട്രെ​​​യി​​​നു​​​ക​​​ളി​​​ലും പ്ലാ​​​റ്റ്ഫോം സ്റ്റാ​​​ളു​​​ക​​​ളി​​​ലും റെ​​​സ്റ്ററ​​​ന്‍റു​​​ക​​​ളി​​​ലും ഡ്യൂ​​​ട്ടി​​​യി​​​ലു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ക്യൂ​​​ആ​​​ർ കോ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള യൂ​​​ണി​​​ഫോ​​​മു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ ഐ​​​ആ​​​ർ​​​സി​​​ടി​​​സി തീ​​​രു​​​മാ​​​നം. ദീ​​​ർ​​​ഘ​​​ഭൂ​​​ര ട്രെ​​​യി​​​നു​​​ക​​​ളി​​​ലും റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ​​​ക്ക് അ​​​മി​​​ത നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്നെന്ന പ​​​രാ​​​തി​​​ക​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർപ​​​റേ​​​ഷ​​​ന്‍റെ ഈ ​​​ന​​​ട​​​പ​​​ടി. ഇ​​​തി​​​ന്‍റെ പ്രാ​​​രം​​​ഭ ന​​​ട​​​പ​​​ടി​​​ക​​​ൾ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ച് ക​​​ഴി​​​ഞ്ഞു.

പു​​​തി​​​യ യൂ​​​ണി​​​ഫോ​​​മു​​​ക​​​ളി​​​ലെ ക്യൂ​​​ആ​​​ർ കോ​​​ഡു​​​ക​​​ളി​​​ൽ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ മെ​​​നു, ഔ​​​ദ്യോ​​​ഗി​​​ക നി​​​ര​​​ക്കു​​​ക​​​ൾ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് പ​​​രാ​​​തി​​​പ്പെ​​​ടാ​​​നു​​​ള്ള ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​ർ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​കും. ക്രി​​​സ്മ​​​സ്-​​​പു​​​തു​​​വ​​​ത്സ​​​ര അ​​​വ​​​ധി​​​ക്കാ​​​ലം മു​​​ത​​​ൽ ഈ ​​​സം​​​വി​​​ധാ​​​നം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. വ​​​ന്ദേ ഭാ​​​ര​​​ത്, രാ​​​ജ​​​ധാ​​​നി എ​​​ക്സ്പ്ര​​​സ് തു​​​ട​​​ങ്ങി​​​യ പ്രീ​​​മി​​​യം ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് നേ​​​വി ബ്ലൂ ​​​ജാ​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് യൂ​​​ണി​​​ഫോം. മ​​​റ്റു ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ​​​യും പ്ലാ​​​റ്റ്ഫോം സ്റ്റാ​​​ളു​​​ക​​​ളി​​​ലെ​​​യും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഇ​​​ളം നീ​​​ല ഷ​​​ർ​​​ട്ടു​​​ക​​​ളു​​​മാ​​​ണ് യൂ​​​ണി​​​ഫോ​​​മു​​​ക​​​ളാ​​​യി ധ​​​രി​​​ക്കാ​​​ൻ ന​​​ൽ​​​കു​​​ക.

യൂ​​​ണി​​​ഫോ​​​മു​​​ക​​​ളി​​​ലെ ക്യൂ​​​ആ​​​ർ കോ​​​ഡ് വ​​​ഴി യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഡി​​​ജി​​​റ്റ​​​ൽ പേ​​​യ്മെ​​​ന്‍റു​​​ക​​​ൾ ന​​​ട​​​ത്താ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും. അ​​​മി​​​ത നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​നെ കു​​​റി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ൻ ഒ​​​രു ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​റു​​​മാ​​​യി യൂ​​​ണി​​​ഫോ​​​മി​​​ലെ ക്യൂ​​​ആ​​​ർ കോ​​​ഡി​​​നെ ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തും. റെ​​​യി​​​ൽ​​​വേ​​​യി​​​ലെ​​​യും ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ​​​യും ഭ​​​ക്ഷ​​​ണ വ​​​സ്തു​​​ക്ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി ആ​​​യി​​​ര​​​ത്തോ​​​ളം പ​​​രാ​​​തി​​​ക​​​ളാ​​​ണ് വി​​​വി​​​ധ സോ​​​ണു​​​ക​​​ളി​​​ൽ നി​​​ന്ന് ഐ​​​ആ​​​ർ​​​സി​​​‌‌ടി​​​സി​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​ത്.

കു​​​പ്പി​​​വെ​​​ള്ള​​​ത്തി​​​ന്‍റെ നി​​​ര​​​ക്ക് സം​​​ബ​​​ന്ധി​​​ച്ചും സ്വ​​​കാ​​​ര്യ ക​​​രാ​​​റു​​​കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത് ന​​​ട​​​ത്തു​​​ന്ന പാ​​​ൻ​​​ട്രി കാ​​​ർ വ​​​ഴി ന​​​ൽ​​​കു​​​ന്ന ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ അ​​​മി​​​ത നി​​​ര​​​ക്കു സം​​​ബ​​​ന്ധി​​​ച്ചുമാണ് 35 മു​​​ത​​​ൽ 40 ശ​​​ത​​​മാ​​​നം വ​​​രെ​​​യും പ​​​രാ​​​തി​​​ക​​​ൾ. ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​യ്മ, ശു​​​ചി​​​ത്വ​​​ക്കു​​​റ​​​വ് എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ളാ​​​ണ് ബാ​​​ക്കി​​​യു​​​ള്ള​​​തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും. പു​​​തി​​​യ സം​​​വി​​​ധാ​​​നം വ​​​രു​​​ന്ന​​​തോ​​​ടെ ഇ​​​ത്ത​​​രം പ​​​രാ​​​തി​​​ക​​​ൾ പ​​​ര​​​മാ​​​വ​​​ധി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് ഐ​​​ആ​​​ർ​​​സി​​​ടി​​​സി​​​യു​​​ടെ പ്ര​​​തീ​​​ക്ഷ.

Latest News

Up